പനങ്ങാട്: സംസ്ഥാനത്തെ എല്ലാ മണ്ഡലത്തിലും മഹിളാ കോൺഗ്രസിന്റെ കൊടിമരം ഉണ്ടാകണമെന്ന സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം കുമ്പളം മണ്ഡലത്തിൽ പനങ്ങാട് കോൺഗ്രസ് ഹൗസിനു മുൻപിൽ പുതിയ കൊടിമരം സ്ഥാപിച്ചു. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ലീലാപത്മദാസ് പതാക ഉയർത്തി.
ഇടക്കൊച്ചി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എൻ. പി . മുരളീധരൻ, സഹകരണ ബാങ്ക് പ്രസിഡണ്ട് കെ. എം. ദേവദാസ്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ഷെർളി ജോർജ്, റസീന സലാം, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ പ്രേമ ഭാർഗവൻ, ഹസീന ജമാൽ, പഞ്ചായത്ത് മെമ്പർ ബിസി പ്രദീപ്, ബിന്ദു സുശീൽ, മിനി ആനന്ദ് എന്നിവർ സംസാരിച്ചു.