കുമ്പളം: സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിൽ അംഗമായ (ഡിഫെൻഡർ ) കുമ്പളം തച്ചപ്പിള്ളിൽ ജസ്റ്റിൻ മകൻ ജോസഫ് ജസ്റ്റിനെ കുമ്പളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് സി. എക്സ്. സാജി അധ്യക്ഷത വഹിച്ച യോഗത്തിൽ ഇടക്കൊച്ചി കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എൻ. പി. മുരളീധരൻ ഉദ്ഘാടനം ചെയ്തു.
സഹകരണ ബാങ്ക് പ്രസിഡണ്ട് കെ. എം. ദേവദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോളി പൗവത്തിൽ, ജോസ് വർക്കി, പഞ്ചായത്ത് മെമ്പർമാരായ മിനി ഹെൻട്രി, സിമി ജോബി, ബ്ലോക്ക് ഭാരവാഹികളായ സണ്ണിതണ്ണിക്കോട്ട്, എൻ. എം. ബഷീർ, കെ. വി. റാഫേൽ, തരുൺ ലാൽ, വാർഡ് പ്രസിഡണ്ടുമാരായ ഉദയകുമാർ, കുര്യാക്കോസ് ചെന്നാപള്ളിൽ, ബൂത്ത് പ്രസിഡണ്ട് ജൂഡി കരിൻ പുറത്ത്, ജസ്റ്റിൻ തച്ചപള്ളി, സാലി ജസ്റ്റിൻ, ജോസഫ് കോവിൽ വട്ടം എന്നിവർ സംസാരിച്ചു.