മരട്, നെട്ടൂർ സാമൂഹ്യക്ഷേമ സഹകരണസംഘം ഒന്നാം വാർഷികാഘോഷവും വായ്പ വിതരണവും നടത്തി. സംഘം പ്രസിഡന്റ് പി. ടി. ജേക്കബിന്റെ അധ്യക്ഷതയിൽ പീപ്പിൾസ് അർബൻ ബാങ്ക് ചെയർമാൻ ടി. സി. ഷിബു ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ടി. കെ. ഗംഗാധരൻ റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് രേണുക ചക്രവർത്തി, ദിവ്യ അനിൽകുമാർ സംസാരിച്ചു.