അരൂർ: ശൈഖ് അസ്സയ്യിദ് അഹമ്മദുൽ കബീർ രിഫാഈ ആണ്ട് നേർച്ചയും റാത്തിഫ് വാർഷികത്തിനും എരമല്ലൂർ രിഫാഈ മസ്ജിദിൽ നടന്ന ഭക്തിനിർഭരമായ പ്രാർത്ഥനയോടെ സമാപനം. അബ്ദുൽ ലത്തിഫ് സഖാഫി ദുആ മജ്ലിസിന് നേതൃത്വം നൽകി. പ്രാർത്ഥനാ സംഗമവും അന്നദാനവും രിഫാഈ അനുസ്മരണ സമ്മേളനത്തോടെ സമാപിച്ചു. ജാമിഅ മില്ലിയ്യാ പ്രിൻസിപ്പൽ വി. എം. അബ്ദുല്ലാ മൗലവിയുടെ പ്രാർത്ഥനയോടെ നടന്ന അനുസ്മരണ സമ്മേളനം റൂഹേ ബയാർ കുമ്മനം ഉസ്താദ് ഉദ്ഘാടനം ചെയ്തു.
മുസ്തഫാ സഖാഫി ആമുഖ പ്രഭാഷണം നടത്തി. മഹൽ പ്രസിഡൻ്റ് സജുമക്കാർ, അരൂർ മഹൽ ഇമാം പി. എം. അഹമ്മദ് കുട്ടി ഫൈസി, അബ്ദുൽ അസീസ് ബാഖഫി മണ്ണാർക്കാട്, മുഹമ്മദ് ഇർഫാൻ അസ്ഹരി, ഷറഫുദ്ദീൻ ബാഖഫി, സജീർ സഖാഫി, കുഞ്ഞുമുഹമ്മദ് ബാഖവി, കെ. കെ. നവാസ് ഹിഷാമി, ഫരിദുദ്ദീൻ ബാഖവി, പി. പി. മക്കാർ ഹാജി, അബ്ദുൽ മജീദ് മുസ്ല്യാർ, ഷരീഫ് ഹാജി, മഹൽ സെക്രട്ടറി അഡ്വ. പി. എം. മനാഫ്, എ. ഇ. നവാസ്, നവാസ് നിരക്കശ്ശേരിൽ, സക്കീർ നാടങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.