ശ്രീജ്ഞാനപ്രകാരം വനിതാ സമാജം പുതിയതായി പണികഴിപ്പിച്ച സുവർണ്ണ ജ്യോതിസ് മന്ദിരം ഉദ്ഘാടനം ചെയ്തു

കുമ്പളം: ശ്രീ ജ്ഞാന പ്രഭാകരയോഗത്തിന്റെ പോഷക സംഘടനയായ ശ്രീജ്ഞാനപ്രകാരം വനിതാ സമാജം പുതിയതായി പണികഴിപ്പിച്ച സുവർണ്ണ ജ്യോതിസ് മന്ദിരം തോപ്പുംപടി സരസ്വതി മെറ്റൽസ് മാനേജിങ് ഡയറക്ടർ സി. കെ. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ശ്രീ ജ്ഞാന പ്രഭാകര വനിതാ സമാജം പ്രസിഡണ്ട് ബിന്ദു പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ബ്രഹ്മശ്രീ ഉഷേന്ദ്രൻ തന്ത്രികൾ, പി. കെ. വേണു പുൽപ്പറ, ചലച്ചിത്ര താരം ഗായത്രി നമ്പ്യാർ, ശ്രീജ്ഞാനപ്രഭാ പ്രഭാകരയോഗം പ്രസിഡണ്ട് എൻ. പി. മുരളീധരൻ, സെക്രട്ടറി സാജു, മീനേകോടത്, ജോ. സെക്രട്ടറി അജീഷ്, എസ്. എൻ. ഡി. പി യോഗം പ്രസിഡന്റ്‌ ഐ. പി. ഷാജി, വൈ. പ്രസിഡന്റ്‌ സോമശേഖരൻ, സെക്രട്ടറി കെ. ബി. രാജീവ്, വനിതാ സമാജം സെക്രട്ടറി രാധിക ലതീഷ്, വൈ. പ്രസിഡണ്ട് ഗിരിജാതമ്പി, ഖജാൻജി കവിത അജിത്ത്, ജോ. സെക്രട്ടറി വിജി ഉദയകുമാർ, എസ്.എൻ.ഡി.പി വനിത സംഘം പ്രസിഡണ്ട് സുഷമ പ്രകാശൻ, വൈ. പ്രസിഡന്റ്‌ അജിത ഉപേന്ദ്രൻ, ഖാജാൻജി സീന ഷാജി, എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്റ് പ്രസിഡണ്ട് അശ്വിൻ ബിജു, അജിത പ്രകാശൻ, ക്ഷേത്രം മേൽ ശാന്തി അജയൻ എന്നിവർ സംസാരിച്ചു. തുടുർന്ന് നടന്ന സമ്മേളനം പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബേബി തമ്പി ഉദ്ഘാടനം ചെയ്തു. ബിന്ദു പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

വനിത സമാജം മുൻ ഭാരവാഹികളെ ചലച്ചിത്ര താരം ഗായത്രി നമ്പ്യാർ ആദരിച്ചു. ബിൽഡിങ് കോൺട്രാക്ടർമാരായ നെട്ടശ്ശേരിൽ കൺസ്ട്രക്ഷൻ ഫാരിസ് മുഹമ്മദ്, അൽത്താഫ് അഹമ്മദ് എന്നിവരെയും ആദരിച്ചു. എസ്. എൻ. ഡി. പി. വനിത സംഘം കാണയന്നൂർ യൂണിയൻ കൺവീനർ വിദ്യാ സുധീഷ്, പ്രഥമ വനിത സമാജം പ്രസിഡന്റ്‌ രമണി ബാബു, കുമാരി സംഘം പ്രസിഡന്റ്‌ ദേവിക ഷാജി എന്നിവർ സംസാരിച്ചു. ഗിരിജ തമ്പി റിപ്പോർട്ട് അവതരിപ്പിച്ചു. രാധിക ലതീഷ് സ്വാഗതവും, കവിത അജിത് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here