കുടുംബമേള നടത്തി

അരൂർ: കോടം തുരുത്ത് കെ. എസ്. എസ്. പി. യു. യൂണിററ് കുടുംബമേള നടത്തി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡൻ് ആർ. ജീവൻ ഉൽഘാടനം ചെയ്തു. യൂണിറ് പ്രസിഡൻറ് അഡ്വ. കെ. പി. ചന്ദ്രശേഖർ അദ്ധ്യക്ഷനായി. ജി.രാമചന്ദ്രൻ നായർ സ്വാഗതവും. ടി. എക്സ് കുഞ്ഞുകുഞ്ഞ് നന്ദിയും പറഞ്ഞു.

ജില്ലാ കമ്മിറ്റി അംഗം . സി. ബി. മോഹനൻ നായർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് ട്രഷറർഎം. പി അശോകൻ, കെ. സരസമ്മ, സി.ജി ബേബി, . സജിത് എന്നിവർ ആശംസകൾ നേർന്നു. കെ.എസ്. ശശിധരൻ നായർ ജൈവ കൃഷിയെ കുറിച്ച് പ്രഭാഷണം നടത്തി. പെൻഷൻകാരുടെയും കുടുംബാംഗങ്ങളുടെയും തിരുവാതിരകളി, ഭരതനാട്യം, ഡാൻസ്, ഗാനങ്ങൾ എന്നിവയും ഉണ്ടായിരുന്നു. എസ്എസ്എൽസിക്ക് ഫുൾ എ പ്ലസ് കിട്ടിയ കുട്ടികൾക്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here