എരൂരിൽ ബൈക്ക് പാലത്തിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

തൃപ്പൂണിത്തുറ: എരൂരിൽബൈക്ക് നിയന്ത്രണം വിട്ട് പാലത്തിൻ്റെ കൈവരിയിലിടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം. കൊല്ലം പള്ളിമൺ വെളിച്ചിക്കാല സുബിൻ ഭവനത്തിൽ സുനിലിൻ്റെ മകൻ എസ്. സുബിൻ
(19 ), വയനാട് മേപ്പാടി അമ്പലക്കുന്ന് കടൂർ കല്യാണി വീട്ടിൽ ശിവൻ്റെ മകൾ കെ. നിവേദിത (21) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച പുലർച്ചെ 1.30 ഓടെ എരൂർ-മാത്തൂർ പാലത്തിലായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് പാലത്തിൻ്റെ കൈവരിയിലിടിച്ച് മറിയുകയായിരുന്നുവെന്ന് പറയുന്നു.

ബൈക്ക് പാലത്തിലൂടെ ഒട്ടേറെ ദൂരം നിരങ്ങി നീങ്ങിയാണ് നിന്നത്. ശബ്ദം കേട്ടെത്തിയ പാലത്തിനടുത്തുള്ള വീട്ടുകാർ അറിയിച്ചതനുസരിച്ച് പോലീസെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. മൃതദേഹം എറണാകുളം ജനറലാശുപത്രി മോർച്ചറിയിൽ. മാത്തൂരിനടുത്തുള്ള കോഫി ഷോപ്പിലെ ജീവനക്കാരനാണ് സുബിൻ. നിവേദിത കോൾ സെൻ്റർ ജീവനക്കാരിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here