നെട്ടൂർ: പട്ടിക ജാതി പട്ടിക വർഗ്ഗ സംവരണത്തിലെ മേൽത്തട്ട് പരിധിക്കും ഉപവർഗ്ഗീകരണത്തിനുമെതിരെ കെപിഎംഎസ് എറണാകുളം യൂണിയൻ 3299-ാം നമ്പർ നെട്ടൂർ ശാഖ സമര പ്രഖ്യാപന കൺവെൻഷനും കുടുംബ സംഗമവും സംഘടിപ്പിച്ചു. കെപിഎംഎസ് എറണാകുളം യൂണിയൻ വൈ. പ്രസിഡൻ്റ് പി. പി. സന്തോഷ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ടി. കെ. പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു.
മേൽത്തട്ട് പരിധിക്കും ഉപവർഗീകരണത്തിനുമെതിരെ ഡിസംബർ 10 ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രതിഷേധ സാഗരത്തിൽ ശാഖയിലെ മുഴുവൻ അംഗങ്ങളും പങ്കെടുക്കുവാൻ തീരുമാനിച്ചു. യൂണിയൻ പ്രസിഡൻറ് കെ. വി. പ്രകാശൻ, സെക്രട്ടറി എം. കെ. രാജേഷ്, എം. വി. ഉണ്ണികൃഷ്ണൻ, കെ. കെ. വിജയൻ, എ. കെ. കാർത്തികേയൻ, കെ. സി. സുധാകരൻ, സുജല കാർത്തികേയൻ എന്നിവർ പ്രസംഗിച്ചു.