കൊച്ചി: ശ്രീനാരായണ സേവാസംഘത്തിൻ്റെ 79ാം മത് വാർഷിക പൊതുയോഗം സഹോദര സൗധത്തിൽ നടന്നു. അഡ്വ. എൻ. ഡി. പ്രേമചന്ദ്രൻ (പ്രസിഡൻ്റ്) പി. പി. രാജൻ ( സെക്രട്ടറി) എൻ. സുഗതൻ (ട്രഷറർ) എന്നിവരുൾപ്പെട്ട ഇരുപതംഗ ഡയറക്ടർ ബോർഡിനെ തെരഞ്ഞെടുത്തു. പ്രൊഫ. എം. കെ. സാനു പൊതുയോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. പി. രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു.
നാലുകോടി മുപ്പത്തിമൂന്നു ലക്ഷത്തി നാൽപ്പതിനാലായിരം രൂപ വരവും നാലുകോടി പത്തൊൻമ്പത് ലക്ഷതി മുപ്പത്തി രണ്ടായിരത്തി അഞ്ഞൂറ് രൂപ ചിലവും പതിനാല് ലക്ഷത്തി പതിനൊന്നായിരത്തി അഞ്ഞൂറ് രൂപ നീക്കി ബാക്കിയും വരുന്ന ബഡ്ജറ്റ് അംഗീകരിച്ചു. ട്രഷറർ എൻ. സുഗതൻ. ഡോ.എം. പി. ദിലീപ്, ഡോ. ടി. പി. സരസ എന്നിവർ പ്രസംഗിച്ചു.