അരൂർ : ശൈഖ് അസ്സയ്യിദ് അഹമ്മദുൽ കബീർ രിഫാഈ ആണ്ട് നേർച്ചയും റാത്തിഫ് വാർഷികത്തിനും എരമല്ലൂർ രിഫാഈൽ തുടക്കംകുറിച്ചു. ഇന്ന് അന്നദാനവും രിഫാഈ അനുസ്മരണ സമ്മേളനത്തോടെ സമാപിക്കും. മഹൽ പ്രസിഡൻ്റ് സജു മക്കാർ പതാക ഉയർത്തി.
സയ്യിദ് പി.എം എസ്. തങ്ങൾ ശാത്വിരിയുടെ പ്രാർത്ഥനയോടെ നടന്ന സമ്മേളനം മഹൽ ഖത്തീബ് കെ. എ. അബ്ദുൽ ലത്തിഫ് സഖാഫി ഉദ്ഘാടനം ചെയ്തു. അരൂർ മഹൽ ചീഫ് ഇമാം സയ്യിദ് യാസിൻ തങ്ങൾ അൽ ഹൈദ്രൂസി കാസർകോഡ് മുഖ്യപ്രഭാഷണം നടത്തി. മഹൽ പ്രസിഡൻ്റ് സജു മക്കാർ അധ്യക്ഷത വഹിച്ചു. മഹൽ സെക്രട്ടറി അഡ്വ. പി. എം. മനാഫ്, എ. ഇ. നവാസ് എന്നിവർ പ്രസംഗിച്ചു.