സ്നേഹതീരം അയൽക്കൂട്ടം വാർഷികവും കുടുംബ സംഗമവും നടത്തി

മരട്: നഗരസഭ 24-ാം ഡിവിഷനിലെ സ്നേഹതീരം അയൽക്കൂട്ടം രണ്ടാം വാർഷികവും കുടുംബ സംഗമവും നടത്തി. അയൽക്കൂട്ടം പ്രസിഡന്റ് സോണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. നടനും മിമിക്രി കലാകാരനുമായ ജിനീഷ് ചന്ദ്രോദയം ഉദ്ഘാടനം ചെയ്തു. അയൽക്കൂട്ടം സെക്രട്ടറി ദിവ്യ രതീഷ് റിപ്പോർട്ട്‌ അവതരിപ്പിച്ചു.

കേരള സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻമാരായ അമല റോസ്, ഏഞ്ചൽ റോസ്, കേരള സംസ്ഥാന സ്കൂൾ കായിക മേളയിൽ വെയിറ്റ് ലിഫ്റ്റിങ്ങിന് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അഫ്രീദ് അലി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അപർണ അനിൽകുമാർ എന്നിവർക്ക് ഉപഹാരം നൽകി.

ആശവർക്കർ എലിസമ്പത്ത്, ഹരിതകർമ്മ സേന അംഗങ്ങളായ വിനീത, ഷൈനി എന്നിവർക്ക് നഗരസഭ ജെ എച്ച് ഐ യും മെമ്പർ സെക്രട്ടറിയുമായ ഹുസൈൻ ആദരവ് നൽകി. സി ഡി എസ് ചെയർപേഴ്സൺ ടെൽമ സനൂജ്, ദേശീയ വായനശാല സെക്രട്ടറി വി. കെ. പ്രദീപൻ, ശില്പ ബൈജു, ദിവ്യ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും സ്നേഹവിരുന്നും സംഘടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here