പനങ്ങാട്: പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബേബി തമ്പിയുടെ ബ്ലോക്ക് വാർഷിക വിഹിത ഫണ്ട് വാർഡ് മാറ്റി ചെലവഴിച്ചെന്നാരോപിച്ച് കുമ്പളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേപ്പനത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ഡി.സി.സി. സെക്രട്ടറി ഷെറിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി. എക്സ്. സാജി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് എൻ. പി. മുരളീധരൻ, സഹകരണ ബാങ്ക് പ്രസിഡന്റ് കെ. എം. ദേവദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാരായ അഫ്‌സൽ നമ്പ്യാര്യത്ത്, ജോളി പൗവത്തിൽ, ജോസ് വർക്കി, പഞ്ചായത് മെമ്പർമാരായ ബിസി പ്രദീപ്, മിനി ഹെൻഡ്രി, നേതാക്കൻമാരായ റ്റി. എ. സിജീഷ് കുമാർ, എസ്. ഐ. ഷാജി, സണ്ണി തന്നിക്കോട്ട്, വിമ സുകുമാരൻ, ലീല പദ്മദാസ്, ഷേർളി ജോർജ്, ജയൻ ജോസഫ്, സി. റ്റി. അനീഷ്, എ. കെ. ദാസൻ എന്നിവർ സംസാരിച്ചു.