നവീകരിച്ച കുണ്ടന്നൂർ-തേവര പാലത്തിലെ അപാകതകൾ പരിഹരിക്കണം

മരട്: നവീകരണം പൂർത്തിയായ കുണ്ടന്നൂർ-തേവര പാലത്തിലെ ചില അപാകതകൾ ചൂണ്ടിക്കാണിച്ച് എൻ. എച്ച് 966 ബി പിഡബ്ല്യുഡി എൻ.എച്ച്. ആലുവ സബ് ഡിവിഷനിലെ എക്സിക്യൂട്ടീവ് എൻജിനീയർക്ക് കത്ത് അയച്ച് മരട് നഗരസഭാധ്യക്ഷൻ ആന്റണി ആശാംപറമ്പിൽ. നവീകരണം പൂർത്തിയായ പാലത്തിൽ എക്സ്പാൻഷൻ ജോയിന്റിനോട് ചേർന്ന് മഴവെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ് നിലവിലെന്നും മുൻപ് ഉണ്ടായിരുന്ന റോഡുകൾ തകരാൻ പ്രധാന കാരണങ്ങളിൽ ഒന്നാണ് ഇതെന്നും നഗരസഭാധ്യക്ഷൻ ചൂണ്ടിക്കാണിച്ചു.

ഈ വെള്ളം ഒഴുകി പോകാൻ വേണ്ട ക്രമീകരണങ്ങൾ നടത്തണമെന്നും കൂടാതെ നിലവിലുള്ള സ്റ്റെപ്പുകൾക്ക് സമീപമുള്ള ബസ് സ്റ്റോപ്പുകൾക്കടുത്ത് സീബ്രാ ലെയ്നുകൾ സ്ഥാപിക്കണമെന്നും ഡ്രെയിൻ പൈപ്പുകൾക്കായുള്ള കുഴികളിൽ ഗ്രില്ലുകൾ സ്ഥാപിച്ച് യാത്രക്കാർക്ക് ഉണ്ടായേക്കാവുന്ന അപകടസാധ്യതകൾ ഒഴിവാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here