മരട്: മരട് അയിനി ടെമ്പിളിന് സമീപമുണ്ടായ അടിപിടിയിൽ ഒരാൾക്ക് കുത്തേറ്റു. ഒരാൾ പൊലീസ് കസ്റ്റഡിയിൽ. മരട് അയിനി ടെമ്പിളിന് സമീപം താമസിക്കുന്ന വിനു (31) എന്നയാൾക്കാണ് കുത്തേറ്റത്. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിനുവിൻ്റെ തലയ്ക്ക് പരിക്കും മുഖത്ത് കുത്തേറ്റിട്ടുമുണ്ട്. മരട് ദീപം നിവാസിൽ മണികണ്ഠൻ (32) നെയാണ് മരട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവർ തമ്മിൽ നേരത്തേയും പ്രശ്നങ്ങളുള്ളതായി പൊലീസ് പറഞ്ഞു. രണ്ട് പേരും മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. ഞായാഴ്ച രാത്രി 8.45 ഓടെയായിരുന്നു സംഭവം.