കുമ്പളം: വിക്ടറി പിഎസ്‌സി കോച്ചിങ് സെന്ററിന്റെ 15–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന വിദ്യാഭ്യാസ സമ്മേളനം നെതർലൻഡ്സിലെ മുൻ ഇന്ത്യൻ സ്ഥാനപതി വേണു രാജാമണി ഉദ്ഘാടനം ചെയ്തു. വി. വി. വിനീത്കുമാർ അധ്യക്ഷത വഹിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. ആർ. രാജേഷ്, എൻ. പി. മുരളീധരൻ, വി. വി. സദാനന്ദൻ, പീറ്റർ ജോസ്, ബിനീഷ് സേവ്യർ വി. ആർ. മുരുകേശൻ, വിജയൻ മാവുങ്കൽ, കെ. എസ്. ഗിരിജാവല്ലഭൻ, ഒലീവിയ ജോസഫൈൻ എന്നിവർ പ്രസംഗിച്ചു.