മരട്: ഓൺ ലൈൻ ഉപയോഗിക്കാത്ത ഓട്ടോ തൊഴിലാളികളുടെ കൂട്ടായ്മക്ക് എറണാകുളത്തുള്ള പരമ്പരാഗത ഓട്ടോ തൊഴിലാളികൾ രൂപം കൊടുത്തു. അനധികൃത അന്യ ജില്ലാ ഓൺ ലൈൻ ഓട്ടോ സർവീസ് തടയുക, കെഎംആർഎലും ജില്ലാ ഓട്ടോ സൊസൈറ്റിയും മറ്റ് ജില്ലകളിൽ നിന്നും ഓട്ടോ ഡ്രൈവർമാരെ കൊച്ചിയിൽ കൊണ്ടുവരുന്നത് തടയുക, കെഎംആർഎലും ജില്ലാ ഓട്ടോ സൊസൈറ്റിയും യാതൊരു നിയന്ത്രണവും ഇല്ലാതെ സിറ്റിയിൽ പുതിയ ഓട്ടോകൾ ഇറക്കുന്നത് നിർത്തി വെക്കുക, മോട്ടോർ വാഹനവകുപ്പ് പുതിയ ഓട്ടോകൾക്ക് പെർമിറ്റ് അനുവദിക്കുന്നത് നിർത്തി വെക്കുക, കൊച്ചിൻ കോർപ്പറേഷനും സമീപ മുനിസിപ്പാലിറ്റികളും ചേർത്ത് പ്രദേശവാസികൾക്ക് സിറ്റി പെർമിറ്റ് അനുവദിക്കുക, പ്രധാന ജങ്ഷനുകളിൽ ഓട്ടോ സ്റ്റാൻ്റുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തി ആണ് എറണാകുളം സൗഹൃദ കൂട്ടായ്മ സംഘടിപ്പിചിരിക്കുന്നത്.
ഭാരവാഹികളായി പ്രസിഡന്റ് സകരിയ അസീസ് കളമശ്ശേരി, സെക്രട്ടറി ആർ. അഭിലാഷ് പൂണിത്തുറ, ട്രഷർ അൻസീർ കളമശ്ശേരി, വൈ. പ്രസിഡന്റ് സിദ്ദിഖ് കളമശ്ശേരി,ജോ. സെക്രട്ടറിമാരായി രജു കുമ്പളം, അബൂബക്കർ നെട്ടൂർ എന്നിവരെ തിരഞ്ഞെടുത്തു. കൊച്ചി സിറ്റിയിലെ ഓൺ ലൈൻ ഓട്ടോ ഓടിക്കാത്ത എല്ലാ തൊഴിലാളികളെയും ഇതിൽ അംഗങ്ങളായി ചേർക്കുമെന്ന് പ്രസിഡൻ്റ് അറിയിച്ചു.