മരട്: ശൈഖ് ജീലാനി അനുസ്മരണവും മുഹ്യുദ്ധീൻ റാത്തീബും ദുആ സംഗമവും ഇന്ന്. നെട്ടൂർ മുഹബ്ബത്തുൽ ഇസ്ലാം ജുമാ മസ്ജിദിൽ മഗ്രിബ് നിസ്കാരത്തിന് ശേഷം നടക്കുന്ന പരിപാടിക്ക് സയ്യിദ് പി.എം എസ്. ആറ്റക്കോയ തങ്ങൾ നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.