സൗഹൃദം കൂട്ടായ്മ കുടുംബ സംഗമ സദസുകൾക്ക് തുടക്കം

അരൂർ: സൗഹൃദം കൂട്ടായ്മ ജില്ലയിൽ എല്ലാ മണ്ഡലങ്ങളിലും കുടുംബ സംഗമങ്ങൾക്ക് അരൂരിലെ ലിസാ നഗറിൽ തുടക്കം കുറിച്ചു. ജില്ലാ ട്രഷറർ സുനി മോൾ ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളും കുട്ടികളുമായുള്ള ബന്ധങ്ങൾ അകലാതെ അവരെ ചേർത്ത് നിർത്തുവാൻ മാതാപിതാക്കൾ സമയം കണ്ടെത്തണമെന്നും, അനാവശ്യമൊബൈൽ ഫോണുകളുടെ ഉപയോഗം കുട്ടികളിൽ മാനസിക സംഘർഷത്തിനിടയാക്കുമെന്നും അവർ പറഞ്ഞു.

ജില്ലാ പ്രസിഡൻ്റ് ബി.അൻഷാദ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം രക്ഷാധികാരി സോമൻ കൈറ്റാഴത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി വി. എസ്. അനൂപ്, മണ്ഡലം ജനറൽ ജനറൽ സെക്രട്ടറി എം. ടി. രാജു, മണ്ഡലം സെക്രട്ടറി സജിർ, ട്രഷറർ രജ്ഞിത്ത് എന്നിവർ പ്രസംഗിച്ചു. കൊച്ചിൻ കാലാവേദി അവതരിപ്പിച്ച ഗാനസന്ധ്യയും അരങ്ങേറി.

LEAVE A REPLY

Please enter your comment!
Please enter your name here