മരട്: മരട് നഗരസഭയിൽ വയോജനദിനാഘോഷവും മരട് നഗരസഭയെ വയോജന സൗഹൃദ നഗരസഭയായി പ്രഖ്യാപിക്കുകയും ചെയ്തു. കെ. ബാബു എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭാധ്യക്ഷൻ ആൻ്റണി ആശാംപറമ്പിൽ അധ്യക്ഷത വഹിച്ചു. എൻ്റെ മരട് ക്ലീൻ മരട് ബ്രാൻ്റ് അംബാസിഡർ സിനിമാതാരം സലിം ഹസ്സൻ മുഖ്യാതിഥിയായി.
ഉപാധ്യക്ഷ അഡ്വ. രശ്മിസനിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ റിയാസ്. കെ. മുഹമ്മദ്, ബേബി പോൾ, റിനി തോമസ്, ശോഭ ചന്ദ്രൻ, ബിനോയ് ജോസഫ്, കൗൺസിലർമാരായ ചന്ദ്രകലാധരൻ, മിനി ഷാജി, പി. ഡി. രാജേഷ്, അജിത നന്ദകുമാർ, സി. ആർ.ഷാനവാസ്, സിബി സേവ്യർ, ടി.എം. അബ്ബാസ്, ഇ.പി. ബിന്ദു ,പത്മ പ്രിയ വിനോദ് ,രേണുക ശിവദാസ് , സി.വി. സന്തോഷ്, എ.ജെ. തോമസ്, ജയ ജോസഫ്, മോളി ഡെന്നി , ദിഷ പ്രതാപൻ, സീമ. കെ.വി, എ.കെ. അഫ്സൽ, നഗരസഭാ സെക്രട്ടറി ഇ.നാസ്സിം ,വയോമിത്രം കോ-ഓർഡിനേറ്റർ ശ്രുതി മെറിൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വയോജനങ്ങളെ ആദരിച്ചു. അതോടൊപ്പം വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.