സാന്ത്വനം തെക്കേ പാട്ടുപുരയ്ക്കൽ റസിഡന്റ്സ് അസോസിയേഷൻ വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു

മരട്: നെട്ടൂർ സാന്ത്വനം തെക്കേപാട്ടുപുരയ്ക്കൽ റസിഡന്റ്സ് അസോസ്സിയേഷൻ (എസ്.റ്റി.പി.ആർ.എ) യുടെ 12-ാമത് വാർഷികവും, ഓണാഘോഷവും, കുടുംബ സംഗമവും നടന്നു. വാർഷികാഘോഷം എസ്.റ്റി.പി.ആർ.എ പ്രസിഡന്റും 29-ാം ഡിവിഷൻ കൗൺസിലറുമായ ബിന്ദു ഇ. പി. പതാക ഉയർത്തിയതോടു കൂടി ആരംഭിച്ചു. 28-ാം ഡിവിഷൻ കൗൺസിലർ ടി. എം. അബ്ബാസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

തുടർന്ന് വിദ്യാഭ്യാസ അവാർഡ്, മുതിർന്ന പൗരൻമാരെ ആദരിക്കൽ, വിവാഹ ജൂബിലിക്കാരെ ആദരിക്കൽ, നാഷണൽ ലെവലിൽ സമ്മാനർഹരായവരെ ആദരിക്കൽ എന്നിവ നടന്നു. എസ്.റ്റി. പി.ആർ.എ സെക്രട്ടറി അനീഷ് ജോസ്, വൈ. പ്രസി. ഭാഗ്യലക്ഷമി, ട്രഷറർ ലൗലി ജോണി, കൺവീനർ നിഷാദ് എന്നിവർ പങ്കെടുത്തു. തുടർന്ന് ഓണസദ്യയും, കലാസന്ധ്യയും, സമ്മാനകൂപ്പൺ നറുക്കെടുപ്പും, സ്നേഹവിരുന്നും നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here