മരട്: നഗരസഭ ഒമ്പതാം ഡിവിഷനിലെ ഒരുമ വയോമിത്രം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. അയിനിനട ശിവപ്രസാദം ആശ്രമം ഹാളിൽ എംഎൽഎ കെ. ബാബു ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ ആൻ്റണി ആശാംപറമ്പിൽ അധ്യക്ഷത വഹിച്ചു.
നഗരസഭ ഉപാധ്യക്ഷ അഡ്വ.രശ്മി സനിൽ, സ്ഥിരം സമിതി അധ്യക്ഷൻമാരായ റിനി തോമസ്, ബേബി പോൾ, ബിനോയ് ജോസഫ്, ശോഭാചന്ദ്രൻ, കൗൺസിലർമാരായ ചന്ദ്ര കലാധരൻ, സി. വി. സന്തോഷ്, വയോമിത്രം കോഡിനേറ്റർ ശ്രുതി മെറിൻ ജോസഫ്, പരമാചാര്യ കെ. വി. തമ്പി,
ക്ലബ്പ്രസിഡൻ്റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഇ. സോമൻ എന്നിവർ പ്രസംഗിച്ചു.