മരട്: ദൈവദാസൻ ജോർജ് വാകയിലച്ചൻ്റെ 93-ാം സ്മാരണാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായുള്ള പന്തൽ കാൽ നാട്ടു കർമ്മം വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലുങ്കൽ നിർവ്വഹിച്ചു. വികാരി ഫാ. ഷൈജു തോപ്പിൽ, ജനറൽ കൺവീനർ മാനുവൽ വേട്ടാപറമ്പിൽ, സഹവികാരിമാരായ ഫാ. റിനോയ് സേവ്യർ, ഫാ.ആൻ്റണി മിറാഷ്, കൺവീനർ സേവ്യർ പഴംമ്പിള്ളി, ഫാ. മെയ് ജോ നെടുംപറമ്പിൽ എന്നിവർ സംസാരിച്ചു.
നവംമ്പർ 4ന് നടക്കുന്ന ചരിത്ര പ്രസിദ്ധമായ നേർച്ചസദ്യയ്ക്ക് മന്നോടിയായി മൂത്തേടം ബൈബിൾ കൺവൻഷൻ അടക്കമുള്ള നിരവധി പ്രോഗ്രാമുകൾക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ചെയർമാൻ ഫാ. ഷൈജു തോപ്പിൽ ജനറൽ കൺവീനർ മാനുവൽ വേട്ടാപറമ്പിൽ എന്നിവർ അറിയിച്ചു.