കോകുഷിൻ കമാൻഡോ കപ്പ് 2024 ഇന്ന് തുടങ്ങും

മരട്: കോകുഷിൻ കമാൻഡോ ഇൻ്റർനാഷണൽ ഫെഡറേഷന്റെ കീഴിൽ കുണ്ടന്നൂർ
അക്കാദമി സംഘടിപ്പിക്കുന്ന “കോകുഷിൻ കമാൻഡോ കപ്പ് 2024” 21, 22 തീയതികളിൽ നെട്ടൂർ സെൻ്റ്. സെബാസ്‌റ്റ്യൻസ് ചർച്ച് ഗ്രേസ് പാരീഷ് ഹാളിൽ നടക്കും.

പരിപാടിയുടെ ഉദ്ഘാടനം 21ന് രാവിലെ 9.45ന് ഹൈബി ഈഡൻ
എം.പി. നിർവ്വഹിക്കും. 22ന് വൈകീട്ട് 6.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ
വിജയികൾക്കുള്ള സമ്മാനദാനം
ഡെപ്യൂട്ടി കമ്മീഷ്ണർ ഓഫ് പോലീസ് സുദർശൻ കെ.എസ്. നിർവ്വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here