മരട് നഗരസഭ സ്വച്ഛതാ ഹി സേവ 2024 ലോഗോ പ്രകാശനം ചെയ്തു
മരട്: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ ആറുമാസം നീണ്ടു നിൽക്കുന്ന പദ്ധതിയുടെ പ്രവർത്തനോദ്ഘാടനവുമായി ബന്ധപ്പെട്ട് നഗരസഭയിൽ ചേർന്ന യോഗത്തിൽ സ്വച്ഛതാ ഹി സേവാ 2024-ൻ്റെ ലോഗോ പ്രകാശനം നഗരസഭാധ്യക്ഷൻ ആൻ്റണി ആശാം പറമ്പിൽ നിർവ്വഹിച്ചു. ഉപാധ്യക്ഷ അഡ്വ. രശ്മി സനിൽ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷൻമാരായ റിനി തോമസ്, ശോഭ ചന്ദ്രൻ, ബിനോയ് ജോസഫ്, കൗൺസിലർമാരായ സി. ആർ. ഷാനവാസ്, ചന്ദ്രകലാധരൻ, മിനി ഷാജി, എ. ജെ. തോമസ്, സീമചന്ദ്രൻ, സി. വി. സന്തോഷ്, ശാലിനി അനിൽ രാജ്, നഗരസഭാ സെക്രട്ടറി ഇ. നാസ്സിം , ഹെൽത്ത് സൂപ്പർ വൈസർ പ്രേംചന്ദ് പി, ഡോ. നമിത, കെ.എസ്.ഡബ്ലിയുഎം.പി എഞ്ചിനീയർ ആര്യ പുരുഷോത്തമൻ, ശുചിത്വമിഷൻ വൈ.പി സുകന്യ സുന്ദരൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ സതീഷ് കുമാർ എസ്, സ്വപ്ന, ജിഷ തോമസ്, രജനി, ആലീസ് എന്നിവർ പ്രസംഗിച്ചു.
ഒക്ടോബർ 2ന് മരട് നഗരസഭയിൽ നിലവിലുള്ള ആർ.ആർ.എഫിനോട് ചേർന്ന് കേരള ഖര മാലിന്യ പരിപാലന പദ്ധതിയിൽ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്ന ആർ.ആർ.എഫിൻ്റെ പ്രവർത്തനം ആരംഭിക്കുകയാണ്. പ്രസ്തുത ആർ. ആർ.എഫിലെ കൺവെയർ ബെൽറ്റ്, സോർട്ടിങ്ങ് ടേബിൾ, വെയിംഗ് മെഷിൻ, ഡി-ഡെസ്റ്റർ തുടങ്ങിയ ആധുനീക സജ്ജീകരണങ്ങളുടെ പ്രവർത്തനമാരംഭിക്കുന്നതോടെ മാലിന്യ നിർമ്മാർജനത്തിൽ മരട് നഗരസഭയ്ക്ക് ഏറെ മുന്നോട്ടു എത്തുവാൻ സാധിക്കുമെന്ന് നഗരസഭാധ്യക്ഷൻ ആൻ്റണി ആശാം പറമ്പിൽ പറഞ്ഞു.