പനങ്ങാട്: ചേപ്പനത്ത് ചാത്തമ്മ കായലിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചുആലപ്പുഴ തുറവൂർ തിയുമലഭാഗം സുഭീഷ് നിലയത്തിൽ സുനിൽ മകൻ സരുൻ ലാൽ(26) ആണ് മുങ്ങി മരിച്ചത്. പ്ലംബ്ലിങ് തൊഴിലാളിയാണ്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം.
ചേപ്പനത്തെ സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു. തുടർന്ന് മൂന്ന് സുഹൃത്തുക്കളുമൊത്ത് കായലിൽ കുളിക്കുന്നതിനിടെ മുങ്ങി പോവുകയായിരുന്നു.നാട്ടുകാർ നടത്തിയ തിരച്ചിലിൽ അഗ്നിരക്ഷാ സേന എത്തുന്നതിനു മുൻപു തന്നെ മൃതദേഹം കണ്ടെത്തി. പനങ്ങാട് പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ച് ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ശനിയാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.