മട്ടാഞ്ചേരി: എസ്ഡിറ്റിയു കൊച്ചി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തയ്യൽ തൊഴിലാളി യൂണിയൻ കൊച്ചി ഏരിയ കമ്മറ്റി രൂപീകരണവും ജനറൽബോഡി യോഗവും സംഘടിപ്പിച്ചു. എസ്ഡിറ്റിയു എറണാകുളം ജില്ലാ സെക്രട്ടറി അഡ്വ. സി. എ. ഹാഷിം ഉദ്ഘാടനം നിർവഹിച്ചു. കൊച്ചി ഏരിയ പ്രസിഡന്റ് അനീഷ് മട്ടാഞ്ചേരി അധ്യക്ഷത വഹിച്ചു.
ഏരിയാ സെക്രട്ടറി എ. എച്ച്. ഫസലുദ്ദീൻ, എസ്ഡിപിഐ എറണാകുളം ജില്ലാ വൈ. പ്രസിഡണ്ട് നിമ്മി നൗഷാദ്, വുമൺ ഇന്ത്യ മൂവ്മെന്റ് എറണാകുളം ജില്ലാ പ്രസിഡണ്ട് സുമയ്യ സിയാദ്, എസ്ഡിപിഐ കൊച്ചി മണ്ഡലം പ്രസിഡണ്ട് എം. എച്ച്. സനീഷ് എന്നിവർ സംസാരിച്ചു. യോഗത്തിൽ നൂറുകണക്കിന് തയ്യൽ തൊഴിലാളികൾ പങ്കെടുത്തു. തയ്യൽ തൊഴിലാളി യൂണിയൻ എസ്ഡിറ്റിയു കൊച്ചി ഏരിയ കമ്മിറ്റി ഭാരവാഹികളായി ജനറൽ കൺവീനർ പി. എച്ച്. ഷഹീർ, കൺവീനർമാരായി മാത്യു തോമസ്, റുബീന, എം. യു. ഉമൈറ, ട്രഷററായി നസ്റിൻ ഷഹീർ, ഏരിയ കമ്മിറ്റി അംഗങ്ങളായി ലിസി കർമ്മലി, ബീന പ്രദീപ്, എസ്. ഷഹീർ എന്നിവരെയും തെരഞ്ഞെടുത്തു.