തുറവൂർ-അരൂർ ദേശീയ പാത: റോഡിൽ ടൈൽ വിരിക്കുന്നതിനാൽ ഇന്ന് മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി

അരൂർ: ദേശീയ പാതയിൽ എലിവേറ്റഡ് ഹൈവേയുടെ പണി നടക്കുന്ന അരൂർ അമ്പലത്തിന് വടക്കോട്ട് അരൂർപള്ളി വരെയുള്ള റോഡിൽ 19/09/24 മുതൽ ടൈൽ വിരിക്കുന്ന പണി നടക്കുന്നതിനാൽ ട്രാഫിക് ബ്ലോക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ താഴെ പറയുന്ന ഗതാഗത ക്രമികരണങ്ങൾ ഏർപെടുത്തിയിട്ടുള്ളതാണ്.

1. അരൂക്കുറ്റി ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്നവർഅരൂർ ക്ഷേത്രം ജംഗ്ഷനിൽ നിന്നും ഫ്രീ ലെഫ്റ്റ് എടുത്ത് U ടേൺ എടുത്ത് എറണാകുളം ഭാഗത്ത് പോകേണ്ടതാണ്.2. എറണാകുളം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്നവർ കുണ്ടന്നൂർ നിന്നും തൃപ്പൂണിത്തുറ, പുതിയ കാവ്, ഉദയം പേരൂർ, വൈക്കം തണ്ണീർമുക്കം വഴിയോ ബീച്ച് റോഡ്, പള്ളിത്തോട്, ചെല്ലാനം, വഴി തീരദേശ റോഡ് വഴിയോ പോകേണ്ടതാണ്.3. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോകേണ്ടവർ MC / AC റോഡ് വഴി പോകേണ്ടതാണ്. 4. Heavy Vehicles ഒരു കാരണവശാലും എറണാകുളം ഭാഗത്ത് നിന്നോ ആലപ്പുഴ ഭാഗത്ത് നിന്നോ അരൂർ ഭാഗത്തേക്ക് കടത്തിവിടുന്നതല്ലെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here