പനങ്ങാട്: ശ്രീ നാരായണ ഗുരുദേവൻ്റെനേതൃത്വത്തിൽ നടത്തിയ സർവ്വമത സമ്മേളനത്തിൻ്റെ നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി പുരോഗമന കലാസാഹിത്യ സംഘം പനങ്ങാട് കമ്മറ്റി സംഘടിപ്പിക്കുന്ന രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിക്ക് ഇന്ന് തുടക്കമാകും.സ്മരണിക 2024എന്ന് നാമകരണം ചെയ്യപ്പെട്ടപരിപാടി സെപ്തംബർ 18,19 തീയതികളിലായി കാമോത്ത് മൈതാനത്താണ് നടക്കുന്നത്. ഇന്ന് രാവിലെ 9 മുതൽ ചിത്രശില്പ പ്രദർശനം തൽസമയ ചിത്രരചന മൽസരം എന്നിവ നടക്കും.
വൈകിട്ട് 4 ന് കൈ കൊട്ടിക്കളി 5 ന് പി. ഭാസ്ക്കരൻ ജന്മശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി പനങ്ങാട് സ്വരലയയുടെ കരോക്കെ ഗാനമേള, കൈവൈകീട്ട് 6 ന് നടക്കുന്ന കവിയരങ്ങ് ചലച്ചിത്രതാരം ഗായത്രി വർഷ ഉദ്ഘാടനം ചെയ്യും. ഡോ. സി. രാമുണ്ണി, ഡോ. ബിജു ബാലകൃഷണൻ, അജികുമാർ നാരായണൻ, രവിത ഹരിദാസ്,ഡോ. ആര്യാംബിക, ബേബി തമ്പി, നന്ദിനി എൻ മേനോൻ, സത്യൻ മണ്ടോപ്പിളളി,കനകമ്മ തുളസീധരൻ എന്നിവർപങ്കെടുക്കും. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മറ്റിയംഗം കെ. പി. അജിത് കുമാർ പി. ഭാസ്ക്കരൻ അനുസ്മരണ പ്രഭാഷണം നടത്തും. രാത്രി8 ന് ഇടക്കൊച്ചി സലിം കുമാറിൻ്റെകഥാപ്രസംഗവുംഅരങ്ങേറും.