അരൂർ: ഇരുപത്തിയെട്ട് വർഷത്തിന് മുമ്പ് മാതാവ് ഹസീന വിവാഹത്തിന് ഒരുങ്ങിയ സാരി അണിഞ്ഞ് മകൾ ഷിറിൻ മുഹമ്മദ് മൈലാഞ്ചി വേദിയിൽ എത്തിയത് കൗതുകമായി. പിതാവ് കുത്തിയതോട് പായിക്കാടൻ ഹൗസിൽ മുഹമ്മദ് മൂസയും, ഭാര്യ ഹസീനയും മകൾക്ക് പിന്തുണയുമായി ഒപ്പം ചേർന്നു. ആവേശത്തോടെ മൈലാഞ്ചി ചടങ്ങിൽ ഷിറിൻ മുഹമ്മദ് അഭിമാനത്തോടെ മാതാവ് ഉടുത്ത സാരിയിൽ മകളും അണിഞ്ഞൊരുങ്ങി.
റിപ്പോർട്ട്: ബി.അൻഷാദ്