ബ
മരട്: അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ്വ) യുടെ 1499-ാം ജന്മദിനത്തിന്റെ ഓര്‍മപുതുക്കി നാടെങ്ങും നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു. പ്രവാചക സ്നേഹം പ്രകടമാക്കിയാണ് നാടെങ്ങും നബിദിനമാഘോഷിച്ചത്. പള്ളികളും മദ്രസ്സകളും കേന്ദ്രീകരിച്ച് മൗലിദ് പാരായണവും നബിദിന റാലിയും അന്നധാനവും യൂനിയനുകളും, സംഘടനകളും, സ്ഥാപനങ്ങളും, വ്യക്തികളും വീടുകളിലുള്ളവരും റാലിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും, വഴിയാത്രക്കാർക്കും മധുര പലഹാരഹങ്ങളും ഭക്ഷണങ്ങളും വിതരണവും ചെയ്തു. മനസ്സിനുള്ളിൽ തിരുനബിയോടുള്ള അടങ്ങാത്ത സ്നേഹം പ്രകടമാക്കുന്ന പ്രകീർത്തന സദസ്സുകളും മൗലിദുകളുമായി നാടെങ്ങും നടന്നു. റബീഉൽ അവ്വൽ മുതൽ തന്നെ മസ്ജിദുകളിലും, വീടുകളിലും മൗലിദുകൾക്ക് തുടക്കം കുറിച്ചിരുന്നു. മദ്രസകളിലെല്ലാം കലാപരിപാടികൾ നടക്കും. നഗര, ഗ്രാമ വ്യത്യാസമില്ലാതെ മീലാദ് റാലികളും കലാപ്രകടനങ്ങളും നടന്നു. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേർ നബിദിന പരിപാടികളിൽ പങ്കാളികളായി.
നബിദിനാഘോഷങ്ങൾ മത സൗഹാർദ്ധത്തിന്റെ വേദി കൂടിയാവുന്ന കാഴ്ചചയാണ് നാടെങ്ങും കണ്ടത്. നബിദിന ഘോഷയാത്രകൾക്ക് ആവേശകരമായ സ്വീകരണമൊരുക്കിയും അനുബന്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായും ഇതര മതസ്ഥരും പങ്കെടുത്തു. വർണ്ണാഭമായ ഘോഷയാത്രകൾക്ക് മിഴിവേകി പ്രവാചക സന്ദേശങ്ങൾ, ദഫ്, സ്കൗട്ട്, കൊടികൾ, ബലൂണുകൾ, എന്നിവയും റാലിയിൽ ഉണ്ടായി. നബിദിന ഘോഷയാത്ര നെട്ടൂർ ഹിദായത്തുൽ ഇസ്ലാം മദ്രസ്സ, മുഹബ്ബത്തുൽ ഇസ്ലാം മദ്രസ്സ, സയ്യിദ് മൗലൽ ബുഖാരി ഇസ്ലാമിക് കോംപ്ലക്സ്, ഖദീജത്തുൽ ഖുബ്റ, ഹിമായത്തുൽ ഇസ്ലാം മദ്രസ, മസ്ജിദു രിഫാഈ, പനങ്ങാട്, മാടവന, കുമ്പളം, മരട്, തൃപ്പൂണിത്തുറ, കാഞ്ഞിരമറ്റം തുടങ്ങിയ പ്രദേശങ്ങളിലും നബിദിന റാലികൾ സംഘടിപ്പിച്ചു.
മരട് ജമാ അത്തു കമ്മിറ്റിയുടെയും ഹിദായത്തു സ്വിബിയാൻ മദ്രസയുടെയും സംയുക്താദിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.മൗലൂദു പാരായണം. മദ്രസാ വിദ്യാർത്ഥികളെടെ കലാസാഹിത്യ മത്സരങ്ങൾ, ബുർദ്ദ, ദഫുമുട്ട്, പായസ വിതരണം, വീടുകളിലേക്കള്ള ഭക്ഷണ വിതരണം നബിദിന റാലി എന്നീ വിവിധ പരിപാടികളോടെയാണു നബിദിനം ആഘോഷിച്ചത്. മദ്രസാ അങ്കണത്തിൽ നടന്ന സാംസ്കാരിക സമ്മേളനം മരട് ജമാ അത്തു ഖത്തീബ് മുഹമ്മദ് ജാസിം റഹ്മാനി ഉദ്ഘാടനം ചെയ്തു. ജമാ അത്തു പ്രസിഡൻ്റ് ടി. എം. കമറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. എം. റിൻഷാദ്, സിറാജുദ്ദിൻ റഹ്മാനി, മുഹമ്മദ് റിയാസ്, ടി. ഐ. ഇഖ്ബാൽ, ഷബിൻ മുഹമ്മദ് എന്നിവർ സംസാരിച്ചു. നഗരം ചുറ്റിനടന്ന നബിദിന റാലിക്കു മഹല്ല് നേതാക്കൾ നേതൃത്വം നൽകി. നെട്ടൂർ ഹിദായത്തുൽ ഇസ്ലാം മദ്രസ്സയുടെ നബിദിന റാലി നെട്ടൂർ മഖാം പരിസരത്ത് നിന്ന് ആരംഭിച്ചു.
നെട്ടൂര്‍ മുഹബ്ബത്തുല്‍ ഇസ്ലാം ജുമാ മസ്ജിദ് & മദ്രസ്സയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മീലാദ് ആഘോഷങ്ങള്‍ക്ക് പ്രസിഡന്‍റ് ടി എ നജീബ് പതാക ഉയര്‍ത്തി. സെക്രട്ടറി ജസു ബുഖാരി സ്വാഗതം ആശംസിച്ചു. ഖത്തീബ് ഷമീറലി സഖാഫി മീലാദ് സന്ദേഷം നടത്തി. നിയാസ് സഖാഫി, ഷാഹുൽ ഹമീദ് സഖാഫി, നാസർ മുസ്ലിയാർ എന്നിവർ നേതൃത്വം നൽകി. തുടര്‍ന്ന് നബിദിന ഘോഷയാത്രയും അന്നദാനവൂം നടത്തി.
നെട്ടൂർ ഖദീജത്തുൽ ഖുബ്റ യതീംഖാനയുടെ നബിദിന റാലിക്ക് ഷിഹാബുദ്ധീൻ സഖാഫി കാക്കനാട് നേതൃത്വം നൽകി. സയ്യിദ് മൗലൽ ബുഖാരി അൽ ഇസ്ലാമിയ്യയും, അൽ മദ്‌റസത്തുൽ ബുഖാരിയുടെ റാലിക്ക് അബ്ദുറഹ്മാൻ മുഈൻ, യൂനസ് രിസ് വാൻ ബാഖവി,ഷാഫി, ജാബിർ, മുഹമ്മദ് അനീസ് ഉസ്താദുമാരും നേതൃത്വം നൽകി. മസ്ജിദുൽ രിഫാഈ, മദ്റസത്തുൽ ബദ്രിയ്യ നബിദിന റാലി സംഘടിപ്പിച്ചു. ഹിമായത്തുൽ ഇസ്ലാം മദ്രസ നബിദിന റാലി സംഘടിപ്പിച്ചു.
അരൂർ: പ്രവാചകന്‍ മുഹമ്മദ് നബി (സ്വ)യുടെ ജന്മദിനം ആഘോഷിക്കാന്‍ വിപുലമായ പരിപാടികളാണ് മദ്‌റസകളിലും പള്ളികളിലും ഒരുക്കിയിരിക്കുന്നത്. കൊടി തോരണങ്ങളാല്‍ പള്ളികളും മദ്രസകളും അലങ്കരിച്ചിട്ടുണ്ട്. മഹൽ മദ്രസകള്‍ കേന്ദ്രീകരിച്ച് കുട്ടികളുടെ റാലികള്‍ നടത്തി. ഇതിനോടൊപ്പം തന്നെ മൗലിദ് പാരായണവും അന്നദാനവും ഒരുക്കി. പ്രവാചകന്‍ പകര്‍ന്ന വെളിച്ചം സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ വിശ്വാസികളെ ഓര്‍മിപ്പിക്കുന്ന ദിനം കൂടിയാണ് നബി ദിനമെന്ന് മസ്ജിദുൽ അമാൻ ചീഫ് ഇമാം അബ്ദുൽ അസിസ് മണ്ണാർക്കാട് വിശ്വാസികളെ ഓർമ്മപ്പെടുത്തി.
ആപത്തു കാലഘട്ടങ്ങളിൽ സ്വാന്തനമേകുന്നതും അശരണരേ ചേർത്തുപിടിക്കുന്നതും നബി ചര്യയാണെന്ന് അരൂർ കെൽട്രോൺ മസ്ജിദുൽ നൂർ മിസ്ബാഹുൽ ഇസ്ലാം മഹൽ ഖത്തീബ് യാസിൻ റഹ്മാനി പറഞ്ഞു. മഹൽ കമ്മിറ്റി സംഘടിപ്പിച്ച നബിദിന സന്ദേശ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്ത് പ്രസിഡൻ്റ് പി.എ. നാസർ (മഹൽ) ഭാരവാഹികളായ സെക്രട്ടറി സലിം മുഹമ്മദ് റഷീദ്, നിഷാദ്,അമീർ,ഷാനിസ് എന്നിവർ നേതൃത്വം നൽകി.
കുത്തിയതോട് മുസ്ലിം ജമാഅത്ത് മഹല്ല്പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന നബിദിന സന്ദേശ റാലി. കുത്തിയതോട് മഹൽ ചീഫ് ഇമാം മുഹമ്മദ് മീരാൻഐതമി അമ്പലപ്പുഴ, കുഞ്ഞു മൊയ്തീൻ മുസ്ലിയാർ ചന്തിരൂർ, കുത്തിയതോട് ദാറുൽ ഉലൂം മദ്രസ സ്വധർ മുഅല്ലിം കെ ബഷീർ മൗലവി, നജീബ് മുസ്ലിയാർ കണ്ണൂർ, മഹൽ പ്രസിഡന്റ് സുബൈർ,മഹൽ സെക്രട്ടറി പി കെ അബ്ദുൽ ജലീൽ,ട്രഷറർ ഷമീർ കെ കെ എച്ച്, തുടങ്ങിയവർ നേതൃത്വം നൽകി.