മരട്: കഴിഞ്ഞ ദിവസം ലേക്‌ഷോർ ആശുപത്രി കവാടത്തിൽ ജീവനക്കാർ കഞ്ഞി വെച്ചു പ്രതിഷേധിച്ചതിൽ ലേക്ഷോർ എംപ്ലോയീസ് എഐടിയുസിക്ക് ബന്ധമില്ലെന്ന് നേതാക്കൾ അറിയിച്ചു. ആശുപത്രി കവാടത്തിന് മുമ്പിൽ യുഎൻ എയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൻ്റെ ദൃശ്യങ്ങളിൽ എഐടിയുസിയുടെ കൊടികൾ കാണിച്ചത് ജനങ്ങളിൽ സംശയം ഉളവാക്കിയിട്ടുണ്ടെന്നും ഇതിന് പിന്നിൽ ഗൂഡലക്ഷ്യങ്ങളുള്ള ആളുകൾ പ്രവർത്തിച്ചിട്ടുണ്ടെന്നും ഈ വിഷയത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതയായി എഐടിയുസി ഭാരവാഹികളായ അരുൺ ഗോപിനാഥ്, എ.എസ്. വിനീഷ്, എ. കെ. ഫാസിൽ എന്നിവർ അറിയിച്ചു.