മരട്: എം.ഇ.എസ്. യൂത്ത് വിംങ് പെയിൻ ആൻഡ് പാലിയേറ്റീവ് ഉപകരണങ്ങളുടെ നെട്ടൂർ യൂണിറ്റിൻ്റെ വിതരണം സംഘടിപ്പിച്ചു. നെട്ടൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറിന് വീൽചെയർ നൽകിക്കൊണ്ട് എം.ഇ.എസ്. സംസ്ഥാന വൈ. പ്രസിഡൻ്റ് എം. എം. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് വിംങ് ജില്ലാ വൈ. പ്രസിഡൻ്റ് കെ. മുഹമ്മദ് യാസർ അധ്യക്ഷത വഹിച്ചു.
എം.ഇ.എസ്. ജില്ലാ ലീഗൽ അഡ്വൈസർ അഡ്വ. എം. എം. സലീം യൂത്ത് വിംങ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പദ്ധതിയെപ്പറ്റി വിശദീകരിച്ചു. യൂത്ത് വിംങ് ജില്ലാ കമ്മിറ്റിയംഗം ടി. ബി. ഷിഹാബ്, യൂത്ത് വിംങ് യൂണിറ്റ് ട്രഷറർ ഡോ. മുഹമ്മദ് ഷാഹിൻ, എം.ഇ.എസ്. യൂത്ത് വിംങ് സംസ്ഥാന ജനറൽ സെക്രട്ടറി ബി. എച്ച്. മുഹമ്മദ് നിസാർ, സംസ്ഥാന സെക്രട്ടറി ടി. പി. അമീർ, ജില്ലാ പ്രസിഡൻ്റ് ഡോ. അൻവർ ഹസ്സൈൻ, സെക്രട്ടറി അമീർ അലി, എം.ഇ.എസ് നെട്ടൂർ യൂണിറ്റ് പ്രസിഡന്റ് പി. എ. നാസർ, യൂണിറ്റ് സെക്രട്ടറി വി. എ. സാദിഖ്, ടി. എം. നാസർ എന്നിവർ സംസാരിച്ചു.