കൊച്ചി: ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞത്തിനോടനുബന്ധിച്ച് ഗുരുധർമ്മ പ്രചരണ സഭ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഭ സെക്രട്ടറി ശ്രീമത് അസംഗാനന്ദഗിരി സ്വാമികളുടെ ആചാര്യത്വത്തിൽ ശ്രീനാരായണ സേവാ സംഘം സെക്രട്ടറി അഡ്വ. പി.പി രാജൻ അവർകളുടെ ഗൃഹത്തിൽ പ്രാർത്ഥനാ ചടങ്ങുകൾ നടന്നു. സത് സംഗത്തിൽ ശിവഗിരിമഠം സന്യാസിനി മാതാ ശ്രീനാരായണ ചിത് വിലാസിനിയുടെ മഹനീയ സാന്നിദ്ധ്യമുണ്ടായിരുന്നു.