നെട്ടൂർ: ദേശീയപാതയിൽ പിക്കപ്പ് വാനിന് പിന്നിൽ സ്കൂട്ടറിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരുക്ക്. അരൂക്കുറ്റി സുബൈദ മൻസിലിൽ അസീസ് മകൻ അജ്മൽ (17) നാണ് പരുക്കേറ്റത്.
ബുധനാഴ്ച ഉച്ചയ്ക്ക് 2.30 യോടെ അരൂർ-ഇടപ്പള്ളി ദേശീയ പാതയിൽ നെട്ടൂർ പരുത്തിച്ചുവട് ബസ്സ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം. ഒരേ ദിശയിൽ പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.