മരട്: മരട് നഗരസഭ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മത്സ്യതൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. നഗരസഭാധ്യക്ഷൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഉപാധ്യക്ഷ അഡ്വ.രശ്മി സനിൽ അധ്യക്ഷത വഹിച്ചു.
- സ്ഥിരം സമിതി അധ്യക്ഷന്മാരായ റിനി തോമസ്, ശോഭ ചന്ദ്രൻ, ബിനോയ് ജോസഫ്, ബേബി പോൾ, കൗൺസിലർമാരായ മിനി ഷാജി, ചന്ദ്രകലാധരൻ, ശാലിനി അനിൽരാജ്, രേണുക ശിവദാസ്, എ. ജെ. തോമസ്, ഉഷ സഹദേവൻ, കെ. വി. സീമ, ജയ ജോസഫ്, നഗരസഭാ സെക്രട്ടറി ഇ. നാസ്സിം, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അക്ഷയ്, അസി. ഓഫീസർ ആഷ്ന എന്നിവർ പ്രസംഗിച്ചു.