ചേര്‍ത്തലയില്‍ നവജാത ശിശുവിനെ മറ്റൊരാള്‍ക്ക് കൈമാറി: പൊലീസ് അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: ചേര്‍ത്തലയില്‍ നവജാത ശിശുവിനെ മറ്റൊരാള്‍ക്ക് കൈമാറിയതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പള്ളിപ്പുറം സ്വദേശിനിയായ യുവതി കഴിഞ്ഞയാഴ്ചയാണ് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചത്. ശേഷം കഴിഞ്ഞ ദിവസമാണ് ഇവര്‍ വീട്ടിലെത്തിയത്. അതിനുശേഷം പ്രദേശത്തെ ആശാവര്‍ക്കര്‍ വീട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ കുഞ്ഞിനെ കാണിക്കാന്‍ തയ്യാറായില്ല.

ആശവര്‍ക്കര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് ജനപ്രതിനിധിയെ ആശാവര്‍ക്കര്‍ വിവരം അറിയിച്ചു. ജനപ്രതിനിധി വിവരം അറിയിച്ചതനുസരിച്ച് പൊലീസും അന്വേഷണം ആരംഭിച്ചു. നിലവില്‍ യുവതിയുടെ വീട്ടിലെത്തിയ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ്.കുഞ്ഞിനെ നിയമപരമായാണോ കൈമാറിയതെന്നും അതല്ല മറ്റെതെങ്കിലും രീതിയിലുള്ള കൈമാറ്റമാണോ നടന്നതെന്ന കാര്യം ഉള്‍പ്പെടെയാണ് പൊലീസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here