ചികിത്സയിലുണ്ടായിരുന്നവർ തമ്മിൽ സംഘട്ടനം: ആശുപത്രി ജീവനക്കാർക്ക് മർദ്ദനമേറ്റു

തൃപ്പൂണിത്തുറ: താലൂക്കാശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നവർ തമ്മിൽ സംഘട്ടനം. പിടിച്ചു മാറ്റാൻ ചെന്ന ആശുപത്രി ജീവനക്കാർക്കും മർദ്ദനമേറ്റു. ഞായറാഴ്ച്ച വൈകിട്ട് 5.30 ഓടെയായിരുന്നു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാഷ്വാലിറ്റിയിൽ ചികിത്സയിലുണ്ടായിരുന്നവർ തമ്മിൽ തല്ലിയത്. ഒരു യുവതി ഉൾപ്പെടെയുള്ളവർ ചേർന്നായിരുന്നു കൂട്ടയടി. പ്രതികളായ യുവതിയെയും ആൺസുഹൃത്തിനെയും ആശുപത്രി ജീവനക്കാർ തടഞ്ഞു വച്ച് പോലീസിലേൽപ്പിച്ചു.

തൃപ്പൂണിത്തുറ ഉദയംപേരൂർ ചെറിയിടത്ത് വീട്ടിൽ സിബി (32), കരിങ്ങാച്ചിറ ഇരുമ്പനം പാലത്തിങ്കൽ വീട്ടിൽ സൂര്യപ്രഭ (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താലൂക്കാശുപത്രിയിലെ നഴ്സിംഗ് ഓഫീസർ അരൂർ വഞ്ചിപ്പുരയ്ക്കൽ മേരാ ഗാന്ധി രാജ് (28), നഴ്സിംഗ് അസിസ്റ്റൻ്റ് കുലശേഖരമംഗലം ഇടക്കാലയിൽ റെജിമോൾ (52) എന്നിവർക്കാണ് കൂട്ടത്തല്ലിനിടയിൽ പരിക്കേറ്റത്. വീണതാണെന്ന് പറഞ്ഞ് പരിക്കുകളോടെ ആദ്യം ഒരു യുവാവും യുവതിയും ആശുപത്രിയുടെ കാഷ്വാലിറ്റിയിൽ എത്തുകയായിരുന്നു. യുവാവ് നല്ല മദ്യലഹരിയിലായിരുന്നുവെന്നും അസഭ്യ വാക്കുകൾ പറയുന്നുണ്ടായിരുന്നുവെന്നും ആശുപത്രി ജീവനക്കാർ പറഞ്ഞു.

അതിനിടെ അപകടത്തിൽ പരിക്കേറ്റതായി പറഞ്ഞ് പ്രഭു എന്ന യുവാവ് കാഷ്വാലിറ്റിയിൽ എത്തി. കുത്തിവയ്പ്പ് നൽകാനായി ഇയാളുടെ കൂടെയുണ്ടായിരുന്ന ആളെ മെഡിക്കൽ ഷോപ്പിലേയ്ക്ക് വിട്ട സമയത്താണ് ആദ്യം വന്ന യുവാവും യുവതിയും ചേർന്ന്‌ പരിക്കേറ്റു വന്ന യുവാവിനെ മർദ്ദിച്ചത്. ശബ്ദം കേട്ട് ഓടിച്ചെല്ലുമ്പോൾ ഈ യുവാവിൻ്റെ തലയിൽ സ്റ്റീൽ ഗ്ലാസ് കൊണ്ട് ഇവർ ഇടിക്കുകയായിരുന്നുവെന്നും പിടിച്ചു മാറ്റാൻ ചെന്നപ്പോഴാണ് തങ്ങൾക്കും മർദ്ദനമേറ്റതെന്ന് പരിക്കേറ്റ ആശുപത്രി ജീവനക്കാർ പറഞ്ഞു.സംഭവം കണ്ട് മറ്റു ജീവനക്കാരും ഓടിയെത്തി പ്രതികളെ വാതിൽ അടച്ച് തടഞ്ഞുവച്ചു .തുടർന്ന് പോലീസിനെ വിവരമറിയിച്ചു. കാഷ്വാലിറ്റിയിൽ അഡ്മിറ്റ് ചെയ്തിരുന്ന പ്രഭു എന്ന യുവാവ് ഈ സമയം ഓടിരക്ഷപ്പെട്ടു.

യുവാവും യുവതിയും പ്രഭുവും തമ്മിൽ നേരത്തെ വഴക്കുണ്ടായ ശേഷമാണ് മൂവരും ആശുപത്രിയിലെത്തിയതെന്ന് സൂചനയുണ്ട്. അറസ്റ്റിലായവർ വിവിധ കേസുകളിൽ പ്രതികളായിട്ടുള്ളവരാണെന്ന് ഹിൽപാലസ് പോലീസ് പറഞ്ഞു.ആശുപത്രിയിൽ നിന്ന് പ്രതികളിൽ ചിലർ പേർ ഓടി രക്ഷപ്പെട്ടതായി ജീവനക്കാർ പറഞ്ഞു. ഉദയംപേരൂർ ചെറിയിടത്ത് വീട്ടിൽ സിബി (32), കരിങ്ങാച്ചിറ ഇരുമ്പനം പാലത്തിങ്കൽ വീട്ടിൽ സൂര്യപ്രഭ (20)

LEAVE A REPLY

Please enter your comment!
Please enter your name here