നന്മയെ ജനം എന്നും അംഗീകരിക്കും: പ്രൊഫ. എം കെ സാനു

കൊച്ചി: നന്മയെ എന്നും ജനം അംഗീകരിക്കുമെന്നതിൻ്റെ ഉത്തമ ദൃഷ്ടാന്തമാണ് മഹാബലിയ്ക്കു ജനങ്ങൾ നൽകുന്ന സ്വീകാര്യതയെന്ന് പ്രൊഫ. എം.കെ. സാനു പറഞ്ഞു. ശ്രീനാരായണ സേവാസംഘത്തിൻറെ ആഭിമുഖ്യത്തിൽ എറണാകുളം സഹോദര സൗധത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സമ്മളനത്തിൽ ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻ.എം. പിയേഴ്‌സൺ മുഖ്യപ്രഭാഷണം നടത്തി. സംഘം സെക്രട്ടറി പി.പി. രാജൻ, ട്രഷറർ എൻ. സുഗതൻ, വനിതാസംഘം പ്രസിഡന്റ് ഡോ. ടി.പി. സരസ, സെക്രട്ടറി ലീലാ പരമേശ്വരൻ, യുവജനസംഘം പ്രസിഡന്റ് ടി. എസ്. അംജിത്ത്, സെക്രട്ടറി ടി.വി. വിജീഷ് എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here