ഡെങ്കി പനി വ്യാപകം: ആരോഗ്യ മന്ത്രിക്ക് പരാതി നൽകി

മരട്: മരട് നഗരസഭയുടെ വിവിധ ഡിവിഷനുകളിൽ ഡെങ്കിപനി വ്യാപകമായതോടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരാതി നൽകി. മരട് നഗരസഭ മുൻ ഉപാധ്യക്ഷനും പൊതു പ്രവർത്തകനുമായ ബോബൻ നെടുംപറമ്പിലാണ് പരാതി നൽകിയിട്ടുള്ളത്.

ചികിൽസ തേടുന്നവരുടെ എണ്ണം വർദ്ധിക്കുകയാണെന്നും ഡെങ്കിപനി മൂലം മരണം വരെ നടന്നതായും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ഡെങ്കിപനി തടയുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ആരോഗ്യ മന്ത്രിക്ക് ബോബൻ നെടുംപറമ്പിൽ നിവേദനം നൽകിയത്. ഇന്നലെ ഡെങ്കിപനി ബാധിച്ച് ചികിത്സയിലിരിക്കേ മരട് സ്വദേശിനി മേരി സാൻ്റിയ (19) എന്ന യുവതി മരിച്ചിരുന്നു.

{“remix_data”:[],”remix_entry_point”:”challenges”,”source_tags”:[“local”],”origin”:”unknown”,”total_draw_time”:0,”total_draw_actions”:0,”layers_used”:0,”brushes_used”:0,”photos_added”:0,”total_editor_actions”:{},”tools_used”:{},”is_sticker”:false,”edited_since_last_sticker_save”:false,”containsFTESticker”:false}

LEAVE A REPLY

Please enter your comment!
Please enter your name here