മരട്: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന യുവതി മരിച്ചു. ഫാദർ ജോർജ് വാകയിൽ റോഡിൽ പുളിപ്പറമ്പിൽ പരേതനായ ആന്റണിയുടെ മകൾ മേരി സാന്റിയാ (19) ആണ് മരിച്ചത്.
തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ വെള്ളിയാഴ്ച ചികിത്സക്കെത്തിയ യുവതിക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 യോടെ മരിക്കുകയായിരുന്നു.
മാതാവ്: നീബ. സഹോദരി: സെലിൻ സാനിയ. സംസ്കാരം 01-9-24 ഞായറായ്ച്ച ഉച്ചക്ക് 3 ന് മരട് മൂത്തേടം സെമിത്തേരിയിൽ. പനങ്ങാട് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ പ്ലസ്ടു വിദ്യാഭ്യാസം പൂർത്തിയാക്കിയതാണ് മേരിസാൻ്റിയ.