ലോറിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

അരൂർ: ചന്തിരൂരിൽ ഇന്ന് പുലർച്ചെ ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചന്തിരൂർ കിഴക്കെ തറേപ്പറമ്പിൽ മണിയുടെ മകൻ രാജേഷ് (38) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ടര മണിയോടെയായിരുന്നു അപകടം..റോഡ് മുറിച്ച് കടക്കുമ്പോൾ ലോറിയിടിക്കുകയായിരുന്നു. അരൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ: ജ്യോതി. മക്കൾ: അഞ്ജലി, അർജ്ജുൻ.

LEAVE A REPLY

Please enter your comment!
Please enter your name here