തുറവൂരിലും പരിസര പ്രദേശങ്ങളിലും മോഷണം വ്യാപകം: ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ചു

അരൂർ: തുറവൂരിലും പരിസര പ്രദേശങ്ങളിലും മോഷണം വ്യാപകമാകുന്നു. വളമംഗലം കാടാതുരുത്ത് ക്ഷേത്രത്തിൻ്റെ നാലമ്പലത്തിനകത്ത് കയറി കാണിക്ക വഞ്ചി മോഷ്ടിക്കുകയും സ്റ്റോർറൂമിലെ അലമാര തകർത്ത് ഉടയാടകൾ അപഹരിച്ചതുമാണ് അവസാനത്തെ സംഭവം. ശനിയാഴ്ച പുലർച്ചെ എത്തിയ മേൽ ശാന്തിയാണ് ക്ഷേത്രത്തിൽ മോഷണം നടന്നതായി മനസിലാക്കിയത്.

പ്രധാന കാണിക്ക വഞ്ചിയും, ഘണ്ടാകർണ്ണ കോവിലിൻ്റേയും ഗണപതി കോവിലിൻ്റേയും കാണിക്കവഞ്ചികളുമാണ് അപഹരിച്ചത്. മൂന്ന് മാസങ്ങൾക്ക് മുമ്പും ഈ ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. കഴിഞ്ഞ ദിവസം തുറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയ വയോധിയുടെ മൂന്നര പവൻ്റെ മാല മോഷണം പോയിരുന്നു. കൂടാതെ തുറവൂരിൽ കടയിലും കഴിഞ്ഞ ദിവസം മോഷണം നടന്നിരുന്നു.തുറവൂർ പഞ്ചായത്ത് ഓഫീസ്, പുത്തൻചന്ത ഭാഗത്തെ ചില വീടുകളിെലെക്കെ വാതിൽ കുത്തി തുറന്ന് മോഷണം നടത്തിയിരുന്നു. പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിൽ ആരേയും പിടി കൂടാനായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here