സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു

അരൂർ: സ്വകാര്യ ബസ്സ് ഇടിച്ച് വീട്ടമ്മ തൽക്ഷണം മരിച്ചു. എഴുപുന്ന അർച്ചന ഭവനിൽ അജയൻ ഭാര്യ മല്ലിക (60) ആണ് മരിച്ചത്. പൂച്ചാക്കലിൽ താമസിക്കുന്ന മകൾ അർച്ചനയുടെ വീട്ടിൽ പോകാനായി അരൂർ ക്ഷേത്രം കവലയിൽ ബസ്സിറങ്ങി റോഡ് മറികടക്കവേ വെള്ളിയാഴ്ച ഉച്ചക്ക് ശേഷം രണ്ട് മണിയോടെയാണ് അപകടം നടന്നത്.

എരമല്ലൂരിൽ നിന്ന് എറണാകുളം കലൂരിലേക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്സ്. ഈ ബസ്സിൽ തന്നെയാണ് ഇവർ എരമല്ലൂരിൽ നിന്ന് കയറി അരൂരിൽ ഇറങ്ങിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: അർച്ചന, അനിൽകുമാർ. മരുമക്കൾ: മനോജ്, രേഷ്മ.

LEAVE A REPLY

Please enter your comment!
Please enter your name here