അരൂർ: ചന്തിരൂർ ഹയർ സെക്കൻഡറി സ്ക്കൂളിൽ കേളി 24 കലോത്സവത്തിന് തുടക്കമായി. കലോത്സവം അരൂർ എം.എൽ.എ ദലീമാ ജോജോ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് സാനു പ്രമോദ് അധ്യക്ഷനായിരുന്നു. കലോത്സവം നാളെ അവസാനിക്കും. വി.എ. സുനിൽ കലോത്സവ സന്ദേശം നടത്തി.
അരൂർ പഞ്ചായത്ത് പ്രസിഡൻ്റ് രാഖി ആൻ്റണി, അരൂർ പൊലീസ് ഇൻസ്പെക്ടർ എസ്. ഗീതുമോൾ, ഇത്തിത്തറ ബാബു, പ്രിൻസിപ്പാൾ റോയ് മത്തായി, ഹെഡ്മിസ്ട്രസ് എസ്. ശോഭന,ജാഗ്രതാ സമിതി ചെയർമാൻ സലിം , എം.പി.ടി.എ. സുനിത ഷിഹാബുദീൻ , വിനിത അഭിലാഷ് എന്നിവർ സംസാരിച്ചു.ചിത്രം:-ചന്തിരൂർ ഹയർ സെക്കൻഡറി സ്ക്കൂളിൽ നടന്ന കേളി 24 കലോത്സവ ത്തിന് തുടക്കം കുറിച്ച് നടന്ന പരിപാടി അരൂർ എം.എൽ.എ ദലീമാ ജോജോ ഉദ്ഘാടനം ചെയ്യുന്നു.