മരട്: അസംഘടിത തൊഴിലാളി കോൺഗ്രസ് (യുഡബ്ല്യുഇസി) മരട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രൗൺ പ്ലാസ, ലെ മെറിഡിയൻ ഓട്ടോ സ്റ്റാൻഡ് കോൺഗ്രസ് മരട് മണ്ഡലം പ്രസിഡൻ്റ് ജിൻസൺ പീറ്റർ ഉദ്ഘാടനം ചെയ്തു.
യുഡബ്ല്യുഇസി മരട് മണ്ഡലം പ്രസിഡണ്ട് നജീബ് താമരക്കുളം അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആൻ്റണി കളരിക്കൽ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സി. പി. ഷാജികുമാർ, യുഡബ്ല്യുഇസി ബ്ലോക്ക് വൈ. പ്രസിഡണ്ടും ഫോറം മാൾ സ്റ്റാൻഡ് പ്രസിഡണ്ടുമായ റിയാസ് പരാവീട്, യൂത്ത് കോൺഗ്രസ് മരട് മണ്ഡലം ജനറൽ സെക്രട്ടറിയും യുഡബ്ല്യുഇസി മണ്ഡലം വൈ. പ്രസിഡണ്ടുമായ അശ്ബിൻ ആൻറണി, ഫോറം മാൾ സ്റ്റാൻഡ് ജനറൽ സെക്രട്ടറി സജീഷ്, ഫോറം മാൾ സ്റ്റാൻഡ് കൺവീനർ രമേശൻ, യുഡബ്ല്യുഇസി മണ്ഡലം സെക്രട്ടറി മുരളി കല്ലാത്തപ്പൻ, മരട് മണ്ഡലം ട്രഷറർ ലാലു, കബീർ നങ്ങ്യാരത്ത്, സുധീർ നെട്ടൂർ, തുടങ്ങിയവർ സംസാരിച്ചു.
ഓട്ടോ തൊഴിലാളികൾക്കുള്ള മെമ്പർഷിപ്പ് വിതരണം യുഡബ്ല്യുഇസി മണ്ഡലം പ്രസിഡൻ്റ് നജീബ് താമരക്കുളം നിർവഹിച്ചു.