മരട്: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡി.വൈ.എഫ്.ഐ നിർമിച്ചു നൽകുന്ന 25 വീടുകളുടെ ചിലവിലേക്ക് മരട് മേഖല കമ്മിറ്റി സമാഹരിച്ച 1,61,000 രൂപ ബ്ലോക്ക് കമ്മിറ്റിക്ക് കൈമാറി. സ്ക്രാപ് ചലഞ്ചിലൂടെയാണ് പണം സമാഹരിച്ചത്.
മരട് മേഖല സെക്രട്ടറി സി. ആർ. രാഹുൽ, ബ്ലോക്ക് സെക്രട്ടറി കെ. വി. കിരൺ രാജിന് തുക കൈമാറി. സി. വി. മഹേഷ്, ടി. ആർ. അർജുൻ, സന്ദീപ്, അരുൺ ഉണ്ണി, അമൽ അനിൽ, മുരളി, നിഷാദ് എന്നിവർ പങ്കെടുത്തു.