പനങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ എടിഎം കൗണ്ടർ കുമ്പളത്തും

കുമ്പളം: പനങ്ങാട് സർവീസ് സഹകരണബാങ്കിന്റെ രണ്ടാമത്തെ എ.ടി.എം കൗണ്ടർ കുമ്പളം സെന്ററിൽ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ എ.ടി.എം കാർഡിന്റെയും, ബാങ്ക് അംഗങ്ങൾക്കുള്ള അപകട ഇൻഷുറൻസ് പോളിസിയുടെ ധനസഹായ വിതരണവും കെ. ബാബു. എം.എൽ.എയും നിർവഹിച്ചു.

ബാങ്ക് പ്രസിഡണ്ട് കെ. എം. ദേവദാസ് അധ്യക്ഷത വഹിച്ചു. കുമ്പളം പഞ്ചായത്ത് പ്രസിഡണ്ട് കെ. എസ്.രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോളി പവ്വത്തിൽ, പഞ്ചായത്ത് മെമ്പർ സിമി ജോബി, ഡയറക്ടർമാരായ എൻ. പി. മുരളീധരൻ, എസ്. ഐ. ഷാജി, സി. എക്സ്. സാജി, തരുൺലാൽ, കെ. കെ. മണിയപ്പൻ, ഷീല  ഫ്രാൻസിസ്, സി. എസ്. ശ്രീരാജ്, ജോസ് വർക്കി, എം. ഐ. കരുണാകരൻ, ജെസ്സി ആന്റണി, ബാങ്ക് സെക്രട്ടറി സാജിമോൾ, രതീഷ് ഈവെയർ, ബ്രാഞ്ച് മാനേജർ  സ്മിതപോൾ, ബാങ്ക് വൈ. പ്രസിഡണ്ട് എം. ജി. സത്യൻ, ഡയറക്ടർ ഷീജ പ്രസാദ് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here