സുമനസ്സുകളുടെ സഹായം തേടുന്നു

മരട് നഗരസഭയിലെ ഒമ്പതാം ഡിവിഷനിൽ അയിനി മാർട്ടിൻപുരം റോഡിൽ താമസിക്കുന്ന ഇടച്ചിറപ്പിള്ളി വീട്ടിൽ അരുൺ ദേവ് (33) കരൾ സംബന്ധമായ രോഗത്തെ തുടർന്ന് എറണാകുളത്തെ അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. ഏതാനും നാൾ മുൻപാണ് മഞ്ഞപ്പിത്തം പിടിപെട്ട് കരളിനെ ബാധിച്ചത്. വിവിധ ആശുപത്രികളിൽ ചികിത്സ നടത്തിയെങ്കിലും കരൾ മാറ്റിവയ്ക്കുകയല്ലാതെ ജീവൻ നിലനിർത്താൻ മറ്റു മാർഗ്ഗമില്ല എന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഏകദേശം 30 ലക്ഷത്തോളം രൂപ ചെലവ് വരും.

സാമ്പത്തികമായി വളരെയധികം പിന്നോക്കം നിൽക്കുന്നതിനാൽ ചികിത്സയ്ക്കുള്ള തുക കണ്ടെത്തനാകാതെ വിഷമിക്കുകയാണ് ഇയാളുടെ കുടുംബം. ഭാര്യയും ആറുമാസം പ്രായമുള്ള കുഞ്ഞും അമ്മയും അടങ്ങിയ കുടുംബത്തിൻറെ ഏക ആശ്രയമാണ് അരുൺ ദേവ് .അദ്ദേഹത്തിൻറെ ജീവൻ സംരക്ഷിക്കുവാനായി സുമനസ്സുകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ചികിത്സ സഹായ ധനസമാഹരണം നടത്തുകയാണ് .ഏവരും തങ്ങളാൽ കഴിയുന്ന സഹായം നൽകി അരുൺ ദേവിന്റെ ജീവൻ രക്ഷിക്കാനുള്ള യജ്ഞത്തിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു. ധന സമാഹരണത്തിനായി അരുൺ ദേവിന്റെ ഭാര്യ രഞ്ജിതയുടെ പേരിൽ കുണ്ടന്നൂരിലുള്ള എസ്ബിഐ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് .അക്കൗണ്ടിന്റെ വിവരങ്ങൾ ചുവടെ ചേർക്കുന്നു. Name- Renjitha M RAcc no-39840420102. IFSC code-SBIN0016073. Branch- kundanoor.

LEAVE A REPLY

Please enter your comment!
Please enter your name here