പനങ്ങാട്: വാഹനാപകടത്തെ തുടർന്നു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പനങ്ങാട് ഭജനമഠം കൊച്ചുപറമ്പിൽ ഹരികൃഷ്ണൻ (25) ആണ് മരിച്ചത്.
ഒരു സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന ഹരികൃഷ്ണൻ മാർച്ച് 23ന് പനങ്ങാട് വെച്ച് ബൈക്കപകടത്തിൽപ്പെട്ട് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെ വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്നു. പനങ്ങാട് സോണൽ റസിഡൻ്റ്സ് അസോസിയേഷൻ്റേയും, കുമ്പളം പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ ചികിത്സ സഹായ സമിതി ഫണ്ട് പിരിച്ച് സഹായിച്ചിരുന്നു. പിതാവ്: അശോകൻ. മാതാവ്: മണി. സഹോദരി: രേവതി. മരുമകൻ: അഖിൽ. സംസ്ക്കാരം നടത്തി.