മരട്: വയനാട്ടിലെ ഉരുൾ പൊട്ടലിൽ ജീവനും ജീവിതവും സർവ്വവും നഷ്ടപ്പെട്ടവർക്ക് കൈതാങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കുടുംബശ്രീ 5-ാം ഡിവിഷൻ എഡിഎസ് അയൽക്കൂട്ടങ്ങളിൽ നിന്നും സ്വരുപിച്ച 15000 രൂപ കുടുംബശ്രി സി ഡി എസ് ചെയർപേഴ്സൺ അനില സന്തോഷ് ഏറ്റു വാങ്ങി. എഡിഎസ് പ്രസിഡൻ്റ് എൽസി ജേക്കബ്ബ് അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ ഷീജസാൻകുമാർ സംസാരിച്ചു എഡിഎസ് ഭാരവാഹികളും മറ്റുള്ളവരും പങ്കെടുത്തു.